ബാംഗ്ലൂരിലോ മറ്റേതെങ്കിലും ഇന്ത്യന്‍ മെട്രോകളിലോ ചുംബനത്തിന് വേണ്ടി സമരം നടക്കുമെന്ന് തോന്നുന്നില്ല. ആണ്‍-പെണ്‍ സൌഹൃദങ്ങളെ സമീപിക്കുന്നതില്‍ നാം ഇപ്പോഴും ഏറെ പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണെന്നും ലേഖനം പറയുന്നു. സ്ത്രീക്കും പുരുഷനുമിടയില്‍ സൌഹൃദം, നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ- പുത്രഭാവം, ശരീരബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. ഈ തലങ്ങളൊന്നും മലയാളിക്കറിയ്കയേ ഇല്ല. എന്നാല്‍ സെക്സിന്റെ സുന്ദരമായ തലങ്ങളും അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസുകാരിയേയും അമ്മയോളം പ്രായമുള്ളവരേയും പീഡിപ്പിക്കുന്നതാണ് നമ്മുടെ സെക്സ്. വിചിത്രമായ ഒരവസ്ഥയിലാണ് മലയാളി ചെന്ന് പെട്ടിരിക്കുന്നതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നു.
സദാചാരം എന്നത് ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട് കാര്യമല്ല. പരസ്പരം ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍മുമ്പില്‍ വെച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്. അതാണ് മര്യാദ, മാന്യത എന്നു പറഞ്ഞു കൊണ്ടാണ് ലാല്‍ ലേഖനം അവസാനിപ്പിക്കുന്നത്.