‘കൃഷി സംരക്ഷിക്കലാണ് എന്റെ ജോലി, അത് ഞാന്‍ ചെയ്യും’ - വയല്‍‌ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണയുമായി കൃഷിമന്ത്രി

തിങ്കള്‍, 19 മാര്‍ച്ച് 2018 (10:58 IST)
കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ‘കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്. അത് ഞാന്‍ ചെയ്യു‘മെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 
 
‘നിലവില്‍ തന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക’ യെന്നും മന്ത്രി പറഞ്ഞു.
 
വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറയുകയുണ്ടായി. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വയല്‍കിളില്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിനെതിരെ സിപിഎം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍