മാരാക്കാനയിൽ 28 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് അർജന്റീന അന്താരാഷ്ട്ര കിരീടം നേടിയത് ആഘോഷമാക്കി അർജന്റീനയുടെ കടുത്ത ആരാധകനായ മുൻ മന്ത്രി എംഎം മണി. മാരാക്കാനായിൽ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ മ്മടെ ബ്രസീൽ പടമായിട്ടോ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
നേരത്തെ ബ്രസീൽ-അർജന്റീന ഫൈനൽ ലൈനപ്പായപ്പോൾ മണിയാശാനെ വെല്ലുവിളിച്ച് ബ്രസീൽ ആരാധകരായ മന്ത്രി ശിവൻ കുട്ടിയും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തിയിരുന്നു. മാരാക്കാനയുടെ ആകാശത്ത് പുതുചരിത്രം രചിക്കുമെന്നാണ് ഇവർ പറഞ്ഞിരുന്നത്.
അതേസമയം നമ്മളെ അനാവശ്യമായി ചൊറിയാൻ വന്ന നമ്മളങ്ങ് കേറിമാന്തുമെന്നാണ് അർജന്റീനയുടെ വിജയം ടിവിയിൽ കണ്ടുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ മണിയാശാൻ കുറിച്ചത്. മത്സരത്തിലെ 22ആം മിനിറ്റിൽ ഏയ്‌ഞ്ചൽ ഡി മരിയ നേടിയ ഗോളിനാണ് അർജന്റീനയുടെ വിജയം.