മലയാളികളുടെ ഐഎസ് ബന്ധം: മുംബൈയില്‍ അറസ്റ്റിലായ ഖുറേഷിയെയും റിസ്‍വാന്‍ ഖാനെയും കൊച്ചിയിലെത്തിച്ചു

ഞായര്‍, 24 ജൂലൈ 2016 (13:31 IST)
ഇസ്‌ലാമിക് സ്റ്റേറ്റിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ടു മുംബൈയില്‍ അറസ്റ്റിലായവരെ കൊച്ചിയിലെത്തിച്ചു. ഇസ്‍ലാം മത പണ്ഡിതന്‍ ആര്‍ സി ഖുറേഷിയെയും സഹായി റിസ്‍വാന്‍ ഖാനെയുമാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
 
സംസ്ഥാനത്തുനിന്നു കാണാതായ ചിലർക്കു ഖുറേഷി തീവ്രമതപഠന ക്ലാസുകള്‍ നല്‍കിയിരുന്നതായും ഭീകര സംഘടനയായ ഐഎസിലേക്കു റിക്രൂട്ട് ചെയ്തെന്നുമുളള വിവരങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍ നിന്ന് ആര്‍ സി ഖുറേഷിയെയും ശനിയാഴ്ച കല്യാണിൽ നിന്ന് റിസ്‍വാന്‍ ഖാനെയും എ ടി എസ്- കേരള പൊലീസ് സംയുക്ത സംഘം അറസ്റ്റ് ചെയ്തത്.
 
കാസർകോട് നിന്ന് കാണാതായ ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യയുടെ ഭാര്യ മെര്‍ലിന്‍ എന്ന മറിയത്തിന്‍റെ സഹോദരൻ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഖുറേഷിക്ക് ഇസ്‍ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‍ലാ‍മിക് റിസർച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക