പ്രധാനമായും കേരള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ കാണാനാണ് എത്തിയത്. ഐഐടി അനുവദിച്ചതില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് നന്ദി അറിയിച്ചു. പത്തനംതിട്ടയില്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ പണി ഉടന്‍ ആരംഭിക്കണം. കൂടാതെ കേരള വിദ്യാഭ്യാസപ്രശ്നങ്ങള്‍ വ്യത്യസ്തമായത് കൊണ്ട് ഇതിന് അനുസൃതമായ പാക്കേജ് തയാറാക്കാന്‍ സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക പായ്ക്കേജ് അംഗീകരിക്കണമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടു. കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം പദ്ധതി എന്നിവയ്ക്ക് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു,