‘മന്ത്രിസഭ പുനഃസംഘടന: മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കും’
ചൊവ്വ, 10 ജൂണ്‍ 2014 (09:01 IST)
മന്ത്രിസഭ പുനഃസംഘടനയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍ഡ് വി എം സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.
കേരളത്തില്‍ മന്ത്രിസഭ പുനഃസംഘടനയുടെ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപുനസംഘടനയെന്ന തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം ആരാഞ്ഞത്.