എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.