മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ജനുവരി 2022 (08:31 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്നുരാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. രാവിലെ 4.40ന് എമിറേറ്റ്‌സ് വിമാനത്തിലാണ് യാത്രയായത്. അദ്ദേഹത്തോടൊപ്പം ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയോളമാണ് ചികിത്സ. 
 
അതേസമയം പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article