ഉക്രെയ്‌ൻ എംബസി വെബ്‌സൈറ്റുകൾക്ക് നേരെ വമ്പൻ സൈബറാക്രമണം

Webdunia
വെള്ളി, 14 ജനുവരി 2022 (18:51 IST)
ഉക്രേനിയൻ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെ വലിയ തോതിൽ സൈബറാക്രമണം. എംബസികളുടേതുള്‍പ്പടെയുള്ള വെബ്‌സൈറ്റുകളാണ് സൈബറാക്രമണത്തെ തുടര്‍ന്ന് നിശ്ചലമായത്. 
 
വിദേശകാര്യ മന്ത്രാലയത്തിന്റേയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും വെബ്‌സൈറ്റുകളും യുകെ, യുഎസ്, സ്വീഡന്‍ എന്നിവിടങ്ങളിലെ എംബസി വെബ്‌സൈറ്റുകളും സൈബറാക്രമണത്തിനിരയായി. ഇതിലും മോശമായതിന് വേണ്ടി തയ്യാറായിക്കോളു എന്ന സന്ദേശം കാണിച്ചുകൊണ്ടാണ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായത്.  ഉക്രേനിയന്‍, റഷ്യന്‍, പോളിഷ് ഭാഷകളിലാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. 
 
അതേസമയം റഷ്യ ആക്രമണത്തിനോട് പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഉക്രെയിനിന് 1200 ഓളം സൈബറാക്രമണങ്ങളാണ് നടന്നത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ മറ്റ് വെബ് സൈറ്റുകൾ പലതും സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ് അധികൃതർ
 

അനുബന്ധ വാര്‍ത്തകള്‍

Next Article