‘ജേക്കബ്പി അലക്സ് യുപിഎ സർക്കാരിന്റെ ആള്’; അമിക്കസ്ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രിഎംഎം മണി
വെള്ളി, 5 ഏപ്രില്‍ 2019 (19:20 IST)
പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. യുപിഎ സർക്കാരിന്റെ ആളായിരുന്ന ജേക്കബ്പി അലക്സ്. തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹം മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്പുറത്ത്വന്നതിന്ശേഷം ഇതാദ്യമായാണ്എംഎം മണി പ്രതികരിക്കുന്നത്.
അണക്കെട്ടുകള്‍ ഒന്നിച്ചുതുറന്നു വിടേണ്ടി വന്നതുള്‍പ്പെടെ പ്രളയം വഷളായതില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രളയത്തിന്റെ കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്രവിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി ശുപാർശ ചെയ്യുന്നുണ്ട്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.