മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട്, കോടികള്‍ വെട്ടിച്ചെന്ന ആരോപണത്തില്‍ എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ അന്വേഷണം നടത്താമെന്ന് വിജിലന്‍സ് കോടത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്കി.
അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകാമെന്നും കോടതി വിജിലന്‍സിന് നിര്‍ദ്ദേശംനല്കി. വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയിലായിരുന്നു വിജിലന്‍സ് കോടതിയുടെ വിധി. അതേസമയം, വി എസിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തില്ല.
മൈക്രോഫിനാന്‍സില്‍ 80 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി പി വായ്‌പയെടുത്ത 15 കോടിയോളം രൂപ വ്യാജരേഖകളും മേല്‍വിലാസവും നല്കി വെള്ളാപ്പള്ളിയും കൂട്ടരും വകമാറ്റിയെന്നാണ് വി എസിന്റെ ആരോപണം.