സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തളിപ്പറമ്പ് ഏഴാംമൈലില്‍ സൌജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളടക്കം 16 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളാണ് ഉണ്ടാവുക. തിരുവനന്തപുരത്തും ആലപ്പുഴയിലും തിരുവനന്തപുരത്തും രണ്ടു വീതം മെഡിക്കല്‍ കോളജുകളാണു സര്‍ക്കാര്‍ മേഖലയിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.