ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതില്‍ ഗുരുതര വീഴ്ച; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മേയര്‍ സസ്‌പെന്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 ജൂലൈ 2024 (10:25 IST)
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കാട്ടി തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മേയര്‍ സസ്‌പെന്റ് ചെയ്തു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ടില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടും വേണ്ട നടപടികള്‍ ഗണേശ് സ്വീകരിച്ചില്ലന്നും പറയുന്നു. ആമയിഴഞ്ചാന്‍ തോട് ശുചിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച സംഭവം വന്‍ വിവാദമായിരുന്നു.
 
നിശ്ചിത ഇടവേളകളില്‍ തോട് വൃത്തിയാക്കുക,സ്വകാര്യ സ്ഥാപനങ്ങള ഉള്‍പ്പെടെ തോട്ടില്‍ മാലിന്യം ഇടുന്നത് തടയുക തുടങ്ങിയ ചുമതലകള്‍ ഗണേഷിനായിരുന്നു. ജോയിയുടെ മരണമുണ്ടായി ഒരാഴ്ച കഴിയുമ്പോഴാണ് ഉദ്യോഗസ്ഥനെതിരെ കോര്‍പറേഷന്‍ നടപടി സ്വീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍