ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം അല്പസമയത്തിനുള്ളില്‍ നെയ്യാറ്റിന്‍കര മാരായമുറ്റത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ച്ചയായി 48 മണിക്കൂറിലധികമായുള്ള പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.