Breaking News: കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ്

തിങ്കള്‍, 16 ജനുവരി 2023 (19:23 IST)
സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. കോവിഡ് ബാധ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ നടപടി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് ഇറങ്ങിയത് മുതല്‍ നിയമം പ്രാബല്യത്തിലായെന്നും വിജ്ഞാപനത്തിലുണ്ട്. 
 
ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വാഹനങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ഇനിമുതല്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍