പൊതുവെ ഗ്രാമങ്ങളിലാണ് ഇയാള്‍ തട്ടിപ്പിന് പദ്ധതിയിടുന്നത്. റയില്‍വേയില്‍ ലോക്കോ പൈലറ്റാണെന്നും ബിരുദ ധാരിയാണെന്നും പറഞ്ഞാവും പല ഗ്രാമങ്ങളിലെയും വിവാഹ ബ്യുറോകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. കണ്ണൂരിലെ പഴയങ്ങാടിയില്‍ ഒരു സ്ത്രീയോടോത്തു താമസിക്കു മ്പോഴായിരുന്നു ഒരു പ്രാദേശിക വിവാഹ ബ്യുറോ വഴി വേങ്ങരയിലെ സ്ത്രീയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തത്.