പാലക്കാട്ടെ അട്ടപ്പാടിയിലുള്ള 17 പോളിംഗ് ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണി ഉണ്ടാവുമെന്നതിനാല്‍ അതീവ സുരക്ഷയൊരുക്കാന്‍ തയ്യാറെടുക്കുന്നു. അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ പഞ്ചായത്തുകളിലെ ഒറ്റപ്പെട്ടതും വനാന്തര്‍ ഭാഗങ്ങളിലുമുള്ളവയാണ് ഈ ബൂത്തുകള്‍. പാലക്കാട് ജില്ലാ കളക്ടര്‍ മേരിക്കുട്ടി അറിയിച്ചതാണിത്.