സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്താൻ സാധ്യത, ഞായറാഴ്‌ചയോടെ ആൻഡമാനിൽ മഴയെത്തും

Webdunia
വ്യാഴം, 12 മെയ് 2022 (18:26 IST)
സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യത. സാധാരണ ജൂൺ ഒന്നിന് തുടങ്ങുന്ന കാലവർ‌ഷം ഇത്തവണ ഒരാഴ്‌ച്ച നേരത്തെ തുടങ്ങാനാണ് സാധ്യത. ഞായറാഴ്‌ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
 
അസാനി ചുഴലിക്കാറ്റിൻ്റെ വിടവാങ്ങലോടെ കാറ്റ് സജീവമാകുന്നതിനാലാണ് കാലവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നത്. അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങ‌ളിലും മഴ തുടരും. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി ബം‌ഗാൾ ഉൾക്കടലിലേക്ക് ‌നീങ്ങി.ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article