അന്തരിച്ച രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന പുതിയ ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. അനൂപ് മേനോനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും അനൂപ് മേനോനും ഒന്നിയ്ക്കുന്ന ആദ്യ മുഴുനീള ചിത്രം കൂടിയാണിത്. മുൻപ് ജി മാര്‍ത്താണ്ഡന്റെ പാവാടയില്‍ അനൂപ് മേനോന്റെ കാമുകിയായി ഒരു അതിഥി വേഷത്തില്‍ മഞ്ജു എത്തിയിരുന്നു.
മഞ്ജു വാര്യരുമായുള്ള അഭിനയത്തിന്റെ വിശേഷങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തില്‍ അനൂപ് മേനോൻ പങ്കുവെച്ചു. വളരെ ഇമോഷണൽ ആയ രംഗങ്ങൾ എടുക്കുമ്പോൾ മഞ്ജു വളരെ നാച്വറലാണെന്നും പ്രസരിപ്പോടെയാണ് അവർ ഇപ്പോഴും അഭിനയിക്കുന്നതെന്നും അനൂപ് മേനോൻ അഭിപ്രായപ്പെട്ടു. മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കും പ്രശംസ കിട്ടുമെന്ന് നടൻ അഭിമുഖത്തിൽ പറഞ്ഞു.
അരുൺലാൽ രാമചന്ദ്രൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയകൃഷ്‌ണൻ ഗുമ്മുടിയാണ് നിർവഹിക്കുന്നത്. ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്.