മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പരാമർശം; കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ

ചൊവ്വ, 24 ഏപ്രില്‍ 2018 (08:53 IST)
സോഷ്യല്‍ മീഡിയയിലൂടെ നടി മഞ്ജു വാര്യര്‍, അധ്യാപിക ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ ജില്ലാ പൊലീസ് മേധാവിക്കു കത്തയച്ചു.
 
പത്രവാര്‍ത്തയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. വാര്‍ത്തയുടെ സ്ത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്നു തെളിഞ്ഞാല്‍ ആരോപണ വിധേയനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എസ്.പി എസ് സുരേന്ദ്രന്‍ പറഞ്ഞു.
 
ജമ്മു കശ്മീരില്‍ കൂട്ടമാനംഭഗത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, വളരെ മോശമായ രീതിയിലായിരുന്നു സംഘപരിവാറുകാരുടെ പ്രതികരണം. ദീപ നിശാന്തിനാണ് ക്രൂരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്.
 
ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും എന്നാല്‍ നേരത്തെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ട് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ദീപാ നിശാന്ത് പറഞ്ഞു.
 
എന്നാൽ, പ്രമുഖർക്ക് നേരെ നടക്കുമ്പോൾ മാത്രം സന്ദർഭോജിതമായ നടപടികൾ സ്വീകരിക്കാൻ തിടുക്കം കൂട്ടുന്ന വനിതാ കമ്മിഷന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍