വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മഞ്ഞളാംകുഴി അലി

വ്യാഴം, 20 ഓഗസ്റ്റ് 2015 (15:09 IST)
പുതിയ പഞ്ചായത്ത് രൂപീകരണം തടഞ്ഞ ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. സിംഗിള്‍ ബെഞ്ച് വിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ട സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളുക മാത്രമാണ് ചെയ്തത്. മുന്നാം തിയതി അന്തിമ വാദം നടന്നതിന് വന്നതിന് ശേഷമേ തിരിച്ചടിയാണോ എന്ന് പറയാന്‍ കഴിയു.

എല്ലാവരുമായി ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോയത്. വിഷയത്തില്‍ ലീഗിന് പ്രത്യേക താത്പര്യമൊന്നുമില്ല അദ്ദേഹം പറഞ്ഞു. വിധിയില്‍ ലീഗില്‍ കൂടിയാലോചിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക