രാജ്യത്ത് ചിലര്‍ മനപ്പൂര്‍വം അസഹിഷ്ണുത സൃഷ്ടിക്കുന്നു: മനീഷ കൊയ്‌രാള
ബുധന്‍, 11 നവംബര്‍ 2015 (17:55 IST)
രാജ്യത്ത് ചില സംഘടനകള്‍ മനപ്പൂര്‍വ്വം അസഹിഷ്ണുത സൃഷ്ടിക്കുകയാണെന്നും രാജ്യത്ത് മുഴുവനും അസഹിഷ്ണുത ഇല്ലെന്നും ബോളീവുഡ് നടി മനീഷ് കൊയ്‌രാള.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയുടെ ചിത്രീകരണത്തിന് കേരളത്തിലെത്തിയതായിരുന്നു മനീഷ.
ഇന്ത്യയെ മുഴുവന്‍ അസഹിഷ്ണുതയുടെ ബ്രാക്കറ്റില്‍ നിര്‍ത്താനാകില്ല. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എനിക്ക് ഇഷ്ടമുള്ളതുപോലെ മറ്റുള്ളവരും ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനകില്ല.
മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അത് കൈമോശം വന്നിട്ടില്ലെന്നും മനീഷ പറഞ്ഞു.
മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മനീഷ പറഞ്ഞു. കാന്‍സറിനോട് പൊരുതി ജയിച്ചതാണെന്റെ ജീവിതം ക്രിക്കറ്റ് താരം യുവരാജ് സിംഗും, നടി ലിസാ റായിയുമാണ് പ്രചോദനമെന്നും മനീഷ പറഞ്ഞു.