അങ്കമാനിക്ക് സമീപം കറുകുറ്റിയിൽ മംഗലാപുരം എക്സ്പ്രസ് പാളംതെറ്റിയതോടെ സംസ്ഥാനത്തെ റെയിൽ ഗതാഗതം താറുമാറായി. അപകടത്തെതുടർന്ന് 27 ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയിരിക്കുകയാണ്. ദീർഘദൂര ട്രെയിനുകളടക്കം വിവിധ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് പൂർണമായും ഗതാഗതം റദ്ദാക്കിയത്. യാത്ര തുടങ്ങിയ വിവിധ ട്രെയിനുകൾ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കും.
റദ്ദാക്കിയ ട്രെയിനുകൾ:
ഷൊർണൂർ – എറണാകുളം പാസഞ്ചർ (56361), ആലപ്പുഴ – എറണാകുളം പാസഞ്ചർ (56384), എറണാകുളം – ആലപ്പുഴ പാസഞ്ചർ (56379) ,തൃശൂർ – കോഴിക്കോട് പാസഞ്ചർ (56603), എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56376), എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56370), ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56371/56375), ഗുരുവായൂർ – പുനലൂർ പാസഞ്ചർ (56365)
ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306), പുനലൂർ – ഗുരുവായൂർ പാസഞ്ചർ (56366), ഗുരുവായൂർ – തൃശൂർ പാസഞ്ചർ (56373/56043), തൃശൂർ – ഗുരുവായൂര്‍ പാസഞ്ചർ (56374/56044), എറണാകുളം – ഷൊർണൂർ പാസഞ്ചർ (56362) , എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305) , കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308) , ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ,, തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് ,
വഴി തിരിച്ചുവിട്ട ട്രെയിനുകൾ:
കന്യാകുമാരി - ബെംഗളൂരു ഐലന്റ് എക്സ്പ്രസ് , ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് , ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് , തിരുവനന്തപുരം – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, കന്യാകുമാരി – മുംബൈ ജയന്തി ജനത എക്സ്പ്രസ്, തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം – ഗുവാഹത്തി എക്സ്പ്രസ്