മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊന്നു

എ കെ ജെ അയ്യര്‍

വ്യാഴം, 27 ഓഗസ്റ്റ് 2020 (09:48 IST)
അയല്‍ക്കാരായ യുവാക്കള്‍ തമ്മില്‍ മദ്യ ലഹരിയില്‍ വഴക്കുകൂട്ടുന്നതിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു. മഞ്ചേശ്വരം മിയാപ്പദവ് സ്വദേശി കൃപാകര എന്ന ഇരുപത്താറുകാരനാണ് കുത്തേറ്റു മരിച്ചത്.
 
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അയല്‍വാസികളായ യുവാക്കളുമായി മദ്യലഹരിയിലായിരുന്ന കൃപാകര സംഘര്ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ബഹളത്തിനിടെ കൃപാകരയ്ക്ക് കുത്തേറ്റു ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. പോലീസ് കേസെടുത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍