ഗുണ്ടാ പിരിവ് നല്‍കിയില്ല; യുവാവിനെ കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (15:58 IST)
ഗുണ്ടാ പിരിവ് നല്‍കാത്തതിനു യുവാവിനെ കല്ലുകൊണ്ടിടിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഗുണ്ടാ പണം നല്‍കാതെ കടവരാന്തയില്‍ കിടക്കുന്നതിനാണു നിര്‍മ്മാണ തൊഴിലാളിയായ കര്‍ണ്ണാടക സ്വദേശി ശരണപ്പ എന്ന 34 കാരനെ കരിങ്കല്ലുകൊണ്ട് ഇടിച്ചു കൊന്നത്. ഇതോടനുബന്ധിച്ച് കാസര്‍കോട്ടെ ചെന്നിക്കര സ്വദേശി മണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ആക്രമണം തടയാന്‍ ശ്രമിച്ച ശരണപ്പയുടെ സുഹൃത്ത് മാരുതിയെ(32) സാരമായ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോലി തേടി അഞ്ച് മാസം മുമ്പാണ് ശരണപ്പ ഇവിടെയെത്തിയത്.
 
നുള്ളിപ്പാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ വരാന്തയില്‍ കിടക്കവേ പണം ആവശ്യപ്പെട്ട മണിയോട് തരില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്കിനിടയിലാണു മണി കരിങ്കല്ലുകൊണ്ട് ശരണപ്പയുടെ നെഞ്ചില്‍ കുത്തിയത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  
Next Article