തെരുവു നായയുടെ കടിയേറ്റ നാല്‍പ്പത്തിനാലുകാരന്‍ പേ വിഷബാധയേറ്റു മരിച്ചു

ചൊവ്വ, 23 ഓഗസ്റ്റ് 2016 (14:16 IST)
നാടൊട്ടുക്ക് തെരുവു നായയുടെ ശല്യം കൊണ്ടു പൊറുതിമുട്ടുന്നതിനിടെ കൊട്ടാരക്കരയില്‍ നായ കടിച്ച് പേ വിഷബാധയേറ്റ് 44 കാരന്‍ മരിച്ചു. അമ്പലപ്പുറം വേലം‍കോണം തയ്യില്‍ പുത്തന്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ എന്നയാളാണു കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
 
മാനസിമാസ്വാസ്ഥ്യമുള്ള ഉണ്ണിക്കൃഷ്ണന്‍റെ ഭാര്യ പിണങ്ങിപ്പോയിരുന്നതിനാല്‍ അദ്ദേഹം മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.  ഏകദേശം ഒരു മാസം മുമ്പ് പിണറ്റിന്‍മൂട്ടില്‍ വച്ച് ഒരു തെരുവു നായ ഇയാളെ കടിച്ചിരുന്നു. 
 
എന്നാല്‍ ഇത് കാര്യമാക്കിയിരുന്നില്ല. പക്ഷെ മൂന്നു ദിവസം മുമ്പ് പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ ഇയാളില്‍ കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക