വിദ്യാര്‍ത്ഥികളെ നയത്തില്‍ വശത്താക്കി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തി വന്നിരുന്ന 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടമേരി പാറക്കല്‍ കുനി ശോബ് എന്ന 27 കാരനാണ് വടകര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ ബസ് കാത്തു നിന്ന വിദ്യാര്‍ത്ഥിയെ ഇയാള്‍ ബൈക്കില്‍ കൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ബാലപീഡന നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇതിനിടെ മറ്റൊരു വിദ്യാര്‍ത്ഥിയേയും ഇയാള്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. കോഴിക്കോട് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.