വനിതാ പൊലീസിനെ ആക്രമിച്ചോടിയ മോഷണക്കേസ് പ്രതി പിടിയില്‍

Webdunia
ഞായര്‍, 24 ജൂലൈ 2016 (15:27 IST)
സ്റ്റേഷനില്‍ കാവല്‍ നിന്ന വനിതാ പൊലീസിനെ ആക്രമിച്ച ശേഷം കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി വീണ്ടും പൊലീസ് പിടിയിലായി. വിഴിഞ്ഞം മുഹിയുദ്ദീന്‍ പള്ളിക്കടുത്ത് മൈലാഞ്ചിക്കല്ല് വീട്ടില്‍ അല്‍ അമീന്‍ എന്ന 21 കാരനാണു വീണ്ടും പൊലീസ് വലയിലായത്.
 
ദിവസങ്ങള്‍ക്ക് മുമ്പ് വിഴിഞ്ഞം തിയേറ്റര്‍ ജംഗ്ഷനടുത്തു നിന്ന് മുന്‍ വെങ്ങാന്നൂര്‍ പഞ്ചായത്തംഗം ചിത്രലേഖയുടെ വീട്ടില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ടാബും മോഷ്ടിച്ച കുറ്റത്തിനു അല്‍ അമീനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ പൊലീസുകാര്‍ ഇല്ലാതിരുന്ന സമയത്ത് കൈവിലങ്ങണിഞ്ഞിരുന്ന ഇയാള്‍ പാറാവു നിന്ന വനിതാ പൊലീസിനെ ഇടിച്ചു നിലത്തിട്ട ശേഷം സ്റ്റേഷനില്‍ നിന്ന് ചാടിപ്പോവുകയാണുണ്ടായത്.
 
വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസിന്‍റെ സഹായത്തോടെ കോവളം എസ്.ഐ ശശിധരന്‍ പിള്ളയും സംഘവുമാണ് കഴിഞ്ഞ ദിവസം അല്‍ അമീനെ വിഴിഞ്ഞം ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനടുത്തു നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Article