ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ട് സൗന്ദര്യം കൂടിയില്ല; മമ്മൂട്ടിക്കെതിരെ പരാതി
ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത് മമ്മൂട്ടിക്ക് വിനയാകുന്നു. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തേടി വരുമെന്ന തരത്തില്‍ നടന് മമ്മൂട്ടി അഭിനയിച്ച പരസ്യമാണ് പാരയാകുന്നത്. പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാള്‍ ഉദ്ദേശിച്ച ഗുണം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.
മാനന്തവാടി അമ്പുകുത്തി കൂപ്പില് വീട്ടില്‍ കെ. ചാത്തുവാണ് മമ്മൂട്ടിക്കെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്ന് ചാത്തു ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവായി.