ഒരുകാലത്ത് മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമൊക്കെ മിന്നിത്തിളങ്ങി നിന്നിരുന്ന വേണു നാരായണന്റെ ജീവിതം ഇരുട്ടിൽ. അങ്ങനെ പറഞ്ഞാൽ ആർക്കും മനസ്സിലാകണമെന്നില്ല, “മുന്‍ഷി വേണു” അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ ഏവരുടേയും ഓര്‍മകളിലേക്ക് ഓടിയെത്തും. ചാലക്കുടിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ കിഡ്നി തകരാറിലായതിനെ തുടർന്ന് അഡ്മിറ്റാണ് വേണുവിപ്പോൾ. കയ്യിൽ പണമില്ലാതെ രോഗത്തോട് മല്ലിട്ട് കയറിക്കിടക്കാൻ ഒരു വിടു പോലും ഇല്ലാത്ത അവസ്ഥയിലാണ് വേണുവിപ്പോൾ.
മാസത്തിൽ 12 തവണയാണ് ഡയാലിസിസ് ചെയ്യേണ്ടത്. ഡയാലിസിസിനും ചികിത്സക്കുമായി ദിവസം 4000 രൂപയാണ് വേണ്ടിവരിക. കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ ആണ് പ്രതിവിധിയെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയയും ചികിത്സയും മുടങ്ങിയിരിക്കുകയാണ്. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സാമ്പത്തികമായി സഹായിച്ചിരുന്നുവെന്ന് മുൻഷി വേണു പറയുന്നു. അമ്മയിൽ അംഗമല്ലാത്തതിനാൽ അവിടെനിന്നുള്ള സഹായം ലഭിക്കില്ല. സിനിമകളിൽ അഭിനിയിച്ചിരുന്നു എങ്കിലും ഭീമമായ അംഗത്വ ഫീസ് നൽകാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുക്കാതിരുന്നത്.
മലയാളത്തില്‍ എഴുപത്തഞ്ചോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷമിട്ട വേണു. ഒറ്റഷോട്ടേ ഉള്ളുവെങ്കിലും അത് പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കലാകാരനായിരുന്നു വേണു. അഭിനയ ജീവിതത്തിനിടയിൽ മറന്നു പോയൊരു കാര്യമാണ് വിവാഹം. തനിച്ചായതിനാൽ കഴിഞ്ഞ 10 വർഷമായിട്ട് ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് ഇദ്ദേഹം താമസിക്കുന്നത്.
താരസംഘടനയായ അമ്മയിലെ മെബർഷിപ് ഫീസ് അടക്കാൻ സാധിക്കാത്തതിനാൽ 'അമ്മ'യിലെ മെബർ അല്ല വേണു. അതിനാൽ അമ്മയിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ വേണുവിന് ലഭിച്ചിട്ടില്ല. കാണികളെ പൊട്ടിച്ചിരിപ്പിച്ച വേണുവിന്റെ ദിനങ്ങള്‍ ഒട്ടും സന്തോഷകരമായിരുന്നില്ല.