ബിൽഡിംഗ് റൂൾസ് അനുസരിച്ച്, പാർക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണ്, പാർക്കിംഗ് സ്ഥലമുണ്ടാകുമെന്ന വ്യവസ്ഥയിലാണ് കെട്ടിടം നിർമിക്കുന്നത്. നിർമാണത്തിന് ശേഷം ഉടമയ്ക്ക് പാർക്കിംഗ് ഫീ ശേഖരിക്കാമോ എന്നതാണ് ചോദ്യം. പ്രഥമാഭിപ്രായം അങ്ങനെയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. ഈ വിഷയത്തിൽ മുൻസിപ്പാലിറ്റിയുടെ നിലപാട് അറിയേണ്ടതുണ്ട്. കോടതി പറഞ്ഞു.
ലുലു മാൾ യാതൊരു അധികാരവുമില്ലാതെ പാർക്കിങ് ഫീസ് വാങ്ങുന്നുവെന്നായിരുന്നു ഹർജിക്കാരുടെ പരാതി. എന്നാൽ കേരള മുൻസിപ്പാലിറ്റി നിയമത്തിലെ 447-ാം വകുപ്പ് പ്രകാരമാണ് ലൈസൻസ് നൽകിയതെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ വാദിച്ചു.തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്ന ഹൈക്കോടതി വിധികളുണ്ടെന്നും ഹൈക്കോടതി വാദിച്ചു.