അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 200 ശതമാനത്തിന്റെ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഓഗസ്റ്റ് 2025 (13:50 IST)
ഈ വര്‍ഷം അവസാനം ചൈന സന്ദര്‍ശിക്കുമെന്ന് സൂചന നല്‍കിയിട്ടും, അപൂര്‍വ ഭൗമ കാന്തങ്ങള്‍ വിതരണം ചെയ്യണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ബീജിംഗിനോട് മുന്നറിയിപ്പ് നല്‍കി. അല്ലെങ്കില്‍ 200 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്തേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വാഷിംഗ്ടണില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായുള്ള ട്രംപ് കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
 
യുഎസ്-ചൈന ബന്ധങ്ങളുടെ അവസ്ഥയെക്കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള സമീപകാല സംഭാഷണങ്ങളെക്കുറിച്ചും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ ഞങ്ങള്‍ക്ക് കാന്തങ്ങള്‍ നല്‍കണം, ഓട്ടോമോട്ടീവ് മുതല്‍ പ്രതിരോധം വരെയുള്ള വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന കാന്തങ്ങളുടെ മുന്‍നിര നിര്‍മ്മാതാവ് എന്ന നിലയില്‍ ചൈനയുടെ പങ്ക് പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് പറഞ്ഞു.
 
ഈ വര്‍ഷമോ അതിനു തൊട്ടുപിന്നാലെയോ താന്‍ ചൈനയിലേക്ക് പോകുമെന്നും ഞങ്ങള്‍ക്ക് ചൈനയുമായി മികച്ച ബന്ധം ഉണ്ടായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച കരട് നോട്ടീസ് ട്രംപ് ഭരണകൂടം പുറത്തിറങ്ങി. ട്രംപ് മധ്യസ്ഥത വഹിച്ച റഷ്യന്‍ സമാധാനം നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ കനത്ത ചുങ്കം ചുമത്തുന്ന നിലപാടുമായി മുന്നോട്ടുപോകാന്‍ അമേരിക്ക തയ്യാറാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍