മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയില്‍ ഒമ്പത് ബൂത്തുകളിലും റീ പോളിംഗ് ആരംഭിച്ചു

വെള്ളി, 6 നവം‌ബര്‍ 2015 (08:18 IST)
വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട് ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ്. മലപ്പുറം ജില്ലയില്‍ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയില്‍ ഒമ്പതു ബൂത്തുകളിലും റീ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണിയോടെ അവസാനിക്കും.
 
മലപ്പുറം ജില്ലയിലെ  വഴിക്കടവ് (നാല്), പോത്തുകല്‍ (നാല്), ചുങ്കത്തറ (ഒന്ന്), ചെറുകാവ് (ഒന്ന്), പുളിക്കല്‍ (ആറ്),ചേലേമ്പ്ര (രണ്ട്), വണ്ടൂര്‍ (11), പോരൂര്‍ (ആറ്), മമ്പാട് (ഒന്ന്),തൃക്കലങ്ങോട് (മൂന്ന്), പാണ്ടിക്കാട് (ആറ്), തുവ്വൂര്‍ (നാല്), കരുവാരകുണ്ട് (ഒന്ന്), ചീക്കോട് (ഒന്ന്),ആനക്കയം (ഒന്ന്), ആലിപറമ്പ് (നാല്),മേലാറ്റൂര്‍ (നാല്), താഴേക്കോട് (രണ്ട്), അങ്ങാടിപ്പുറം (ആറ്), നിറമരുതൂര്‍ (ഒന്ന്) പുറത്തൂര്‍ (രണ്ട്), വെട്ടം (നാല്), തവനൂര്‍ (രണ്ട്), വട്ടംകുളം (അഞ്ച്), ആലങ്കോട് (ഒമ്പത്), മാറഞ്ചേരി (നാല്), വെളിയങ്കോട് (ഏഴ്) പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പു നടക്കുന്നത്.
 
തൃശൂര്‍ ജില്ലയിലെ ചേലക്കര,തിരുവില്വാമല,പഴയന്നൂര്‍,ഏങ്ങണ്ടിയൂര്‍, കൈപ്പമംഗലം,അന്നമനട എന്നിവിടങ്ങളിലെ ഓരോന്നും അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ടും വാര്‍ഡുകളിലാണ് റീ പോളിംഗ്.
 
അതേസമയം, കഴിഞ്ഞദിവസം വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് അസ്വാഭാവികമാണെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.

വെബ്ദുനിയ വായിക്കുക