വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രതിക്ക് കഠിന തടവ്

വ്യാഴം, 17 മാര്‍ച്ച് 2016 (10:45 IST)
വിവാഹ വാഗ്ദാനം നല്‍കി പട്ടിക ജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ഏഴ് വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. കൊണ്ടോട്ടി മുതുവല്ലൂര്‍ കിഴക്കേക്കോട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ബിച്ചു പ്രസാദ് എന്ന രഘു (29) വിനാണ് കോടതി ശിക്ഷ വിധിച്ചത്.

എസ് ടി ഡി ബൂത്ത് ജീവനക്കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന പേരില്‍ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. പീമൂതവല്ലൂരിനടുത്ത് മരപ്പണിക്കായി വന്ന പ്രതി യുവതിയെ പരിചയപ്പെട്ട് അടുത്തു കൂടുകയായിരുന്നു.

മഞ്ചേരി പട്ടികജാതി വര്‍ഗ സ്പെഷ്യല്‍ കോടതിയാണു പ്രതിക്ക് ഏഴ് വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ അധിക തടവ് കൂടി പ്രതി അനുഭവിക്കണം. പിഴ ഒടുക്കുകയാണെങ്കില്‍ അതില്‍ മുക്കാല്‍ ലക്ഷം രൂപ പീഡനത്തിനു വിധേയയായ യുവതിക്ക് നല്‍കാനാണു കോടതി വിധി.

വെബ്ദുനിയ വായിക്കുക