ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

വ്യാഴം, 26 മാര്‍ച്ച് 2015 (16:05 IST)
ക്ഷേത്രത്തില്‍ ഉത്സവത്തിന് എഴുന്നെള്ളിച്ച ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ചളിങ്ങാട് ശ്രീമഹാവിഷ്ണു-സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. പാലക്കാട് കിണാശ്ശേരി പുറക്കോട്ടുകാവ് പൂവ്വത്തിങ്കല്‍ ശിവശങ്കരനാണ് മരിച്ചത്.
 
ഇന്ന് രാവിലെ 11.30 ന് സംഭവം ഇവിടെ ആറാട്ട് മഹോത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന മുള്ളത്ത് ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

കുത്തേറ്റ പാപ്പാന്‍ ശിവശങ്കരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒരു മണിക്കൂറുകന് ശേഷമാണ് ആനയെ തളക്കാന്‍ സാധിച്ചത്.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
 
 
 

വെബ്ദുനിയ വായിക്കുക