ഓപ്പറേഷന്‍ സുരക്ഷ: ഒന്നരലക്ഷം ഗുണ്ടകള്‍ അകത്തായി

ശനി, 16 ജനുവരി 2016 (10:38 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരെ സംസ്ഥാന പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ സുരക്ഷ പ്രകാരം ഇതുവരെ ഒന്നര ലക്ഷം ഗുണ്ടകള്‍ക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25 നായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്.

ഇതുവരെയായി ഓപ്പറേഷന്‍ സുരക്ഷ പ്രകാരം സംസ്ഥാനത്ത് 1,52,184 പേരാണു പിടിയിലായത്. തിരുവനന്തപുരം നഗരത്തില്‍ 5439 പേരും റൂറലില്‍ 14492 പേരും കൊല്ലം സിറ്റിയില്‍ 7308 പേരും റൂറലില്‍ 8085 പേരുമാണ് അറസ്റ്റിലായത്.

ഇതിനൊപ്പം പത്തനംതിട്ടയില്‍ 2935 പേരും ആലപ്പുഴയില്‍ 7015 പേരും കോട്ടയത്ത് 1475 പേരും ഇടുക്കിയില്‍ 1233 പേരും പിടിയിലായി. എറണാകുളം നഗരത്തില്‍ 9737 പേരും റൂറലില്‍ 11350 പേരും തൃശൂരില്‍ 6795 പേരും റൂറലില്‍ 4818 പേരും പാലക്കാട്ട് 13598 പേരുമാണ് അറസ്റ്റിലായത്.

കോഴിക്കോട് സിറ്റിയില്‍ 7346 പെരും റൂറലില്‍ 6395 പേരും വയനാട്ട് 4659 പേരും കണ്ണൂരില്‍ 20528 പേരും കാസര്‍കോട്ട് 10597പേരുമാണ് ജില്ല തിരിച്ച് അറസ്റ്റിലായവരുടെ എണ്ണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക