എം വിൻസന്റ് എംഎൽഎ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ - ജാമ്യാപേക്ഷ തള്ളി

ചൊവ്വ, 25 ജൂലൈ 2017 (15:52 IST)
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം വിൻസന്റിനെ ബുധനാഴ്ച വൈകിട്ടു നാലുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എംഎൽഎയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയിലാണ് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എംഎൽഎയുടെ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്കു മാറ്റി.

പീ​ഡ​ന​ക്കേ​സ് സം​ബ​ന്ധി​ച്ച് വീ​ട്ട​മ്മ എംഎൽഎ​യു​മാ​യി ഫോ​ണിൽ സം​സാ​രി​ച്ച​ത് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ളും പൊലീസ് കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി. വിൻസെന്റിന് ജാമ്യം നൽകരുതെന്നും ജാമ്യം ലഭിച്ചാൽ അദേഹം പരാതിക്കാരെയും  സാക്ഷികളെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് വാദിച്ചു.

എന്നാൽ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് വിൻസെന്റിന്റെ അഭിഭാഷകൻ വാദിച്ചത്. പരാതിക്കാരിയായ വീട്ടമ്മ വിൻസെന്റിനെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രതിഭാഗം ഹാജരാക്കി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ വി​​​ന്‍​സെ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ്പെ​​​ഷ​​​ല്‍ സ​​​ബ് ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ലാ​​​ണ്.

വെബ്ദുനിയ വായിക്കുക