എം.സ്വരാജ് സംസ്ഥാന സെക്രട്ടേറിയറ്റില്‍; കോടിയേരിക്ക് ശേഷം പാര്‍ട്ടി തലപ്പത്തേക്കും !

വെള്ളി, 4 മാര്‍ച്ച് 2022 (14:50 IST)
തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കി സിപിഎം. 75 വയസ്സ് കഴിഞ്ഞവരെ നേതൃപദവികളില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിയായതിനാല്‍ പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ്. യുവ നേതാക്കളെ സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും ഉള്‍പ്പെടുത്തി. 
 
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം, എം.എം.വര്‍ഗീസ്, എ.വി.റസല്‍, ഇ.എന്‍.സുരേഷ് ബാബു, സി.വി.വര്‍ഗീസ്, പനോളി വല്‍സന്‍, രാജു എബ്രഹാം, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്‍.കേളു, കെ.കെ.ലതിക, കെ.എന്‍.ഗണഷ്, വി.പി.സാനു, കെ.എസ്.സലീഖ, പി.ശശി എന്നിവരാണ് 89 അംഗ സംസ്ഥാന സമിതിയില്‍ പുതുതായി എത്തിയത്. 
 
മന്ത്രി ആര്‍.ബിന്ദു, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ക്ഷണിതാവ്. പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, കെ.കെ. ജയചന്ദ്രന്‍ , ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍ എന്നിവരെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി.
 
കോടിയേരി ബാലകൃഷ്ണന് ശേഷം പാര്‍ട്ടി നേതൃത്വം പൂര്‍ണമായി യുവ നേതാക്കളിലേക്ക് പോകുമെന്ന സൂചനയും ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. എം.സ്വരാജിനെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍