പാ‍ചകവാതക വില വര്‍ധിപ്പിച്ചു

വെള്ളി, 24 ഒക്‌ടോബര്‍ 2014 (11:15 IST)
പാചകവാതക വില സിലിണ്ടറിന്‌ മൂന്നര രൂപ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുളള സിലിണ്ടറുകള്‍ക്കാണ്‌ വിലവര്‍ധന‌. സബ്‌സിഡിയുളളതും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ക്ക്‌ വിലവര്‍ധന ബാധകമാണ്‌. 
 
പുതുക്കിയ നിരക്ക്‌ അനുസരിച്ച്‌ ഗാര്‍ഹിക ആവശ്യത്തിനുളള സബ്‌സിഡിയുളള സിലണ്ടറിന്റെ കൊച്ചിയിലെ വില 443. 50 രൂപയാണ്‌. വിതരണക്കാര്‍ക്ക്‌ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ്‌ പാചകവാതകത്തിന്‌ വില കൂട്ടിയത്‌. അതേസമയം വ്യാവസായിക ആവശ്യത്തിനുളള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക