കാമുകന്റെ ചതി അതിരുവിട്ടു, കാമുകി ജീവനൊടുക്കി

വ്യാഴം, 12 മാര്‍ച്ച് 2015 (16:20 IST)
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കിയ ശേഷം കൈയ്യൊഴിഞ്ഞ കാമുകന്റെ പ്രവൃത്തിയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കണ്ണൂര്‍ ഞാറ്റുവയല്‍ സലാത്ത്‌ മസ്‌ജിദിന്‌ സമീപം താമസിക്കുന്ന കണ്ണങ്കീല്‍ സിദ്ധിഖിന്റെ മകള്‍ സാദിയ (19) ആണ്‌ ജീവനൊടുക്കിയത്‌. ഇന്നലെ പുലര്‍ച്ചെ രണ്ട്‌ മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ്‌ മാര്‍ക്കറ്റിന്‌ സമീപത്തെ നഗരസഭാ വായനാശാലാ കെട്ടിടത്തിനടുത്ത്‌ മൊബൈല്‍ ഷോപ്പ്‌ നടത്തുന്ന ഉണ്ടപ്പറമ്പില്‍ പുള്ളിയോടന്‍ റമീസ്‌(26)നെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
 
അഞ്ചുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രണയത്തെ തുടര്‍ന്ന്‌ എട്ടാംക്ലാസില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട വന്ന പെണ്‍കുട്ടി പിന്നീട്‌ പത്താംതരം തുല്ല്യതാ പരീക്ഷയെഴുതി പാസായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് വീട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന. പ്രണയത്തില്‍ നിന്ന്‌ പിന്മാറില്ലെന്ന്‌ ഉറപ്പായതോടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റമീസിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ലത്രെ.
 
എന്നാല്‍ ഇതിനിടയി പെണ്‍കുട്ടിയെ റമീസ്‌ ഒരാഴ്‌ചമുമ്പ്‌ കണ്ണൂരില്‍ കൊണ്ടുപോവുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു എന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. പെണ്‍കുട്ടീ എഴുതിയ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സാദിയയുടെ പിതാവ്‌ സൗദിയിലാണ്‌ ജോലിചെയ്ുയന്നത്‌. മാതാവ്‌ സുഹറ, സഹോദരി സമീന, പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്മോട്ടത്തിന്‌ ശേഷം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ്‌ ജുമാമസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ ഖബറടക്കി.

വെബ്ദുനിയ വായിക്കുക