കുമ്മനവും സുരേന്ദ്രനും ജയിച്ചു കയറും, സുരേഷ് ഗോപി അട്ടിമറിക്കും; കണക്കെടുത്ത് ബിജെപി
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയമുറപ്പിച്ച് ബിജെപി.
ആര്‍എസ്എസും ബിജെപിയും നടത്തിയ കണക്കെടുപ്പിലാണ് സംസ്ഥാനത്ത് താമര വിരിയുമെന്നുറപ്പിച്ചത്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മികച്ച വിജയം സ്വന്തമാക്കും. ശബരിമല വിഷയം അലയടിച്ച
പത്തനംതിട്ടയില്‍ ശക്തമായ മത്സരം നടക്കുമെങ്കിലും കെ സുരേന്ദ്രന്‍ ജയിച്ചു കയറുമെന്നും ബിജെപി വ്യക്തമാക്കുന്നു.
ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ രണ്ട് മണ്ഡലങ്ങളിലും അത്ഭുതം പ്രതീക്ഷിക്കാം. എന്നാല്‍ ത്രിശൂര്‍, പാലക്കാട് എന്നിവടങ്ങളില്‍ വിജയ പ്രതീക്ഷ വേണ്ടതില്ലെന്നും വിലയിരുത്തലുണ്ട്.
സുരേഷ് ഗോപി മത്സരരംഗത്തുള്ള തൃശൂരില്‍ അട്ടിമറി സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പാലക്കാട് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.