തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരമ്മപെറ്റ സഹോദരിമാര്‍ തമ്മില്‍ മത്സരിക്കുന്നത് ജനത്തിനു കൌതുകമായി. ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണു സഹോദരിമാര്‍ തമ്മില്‍ അങ്കം വെട്ടുന്നത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി സാവിത്രിയമ്മയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി അനുജത്തി വത്സലകുമാരിയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.
ഇതിനൊപ്പം അടൂര്‍ നഗരസഭയിലെ 28-ആം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സൂസി ജോസഫ് മത്സരിക്കുമ്പോള്‍ സഹോദരി ആനിക്കുട്ടി സ്വതന്ത്രയായി മത്സര രംഗത്തുണ്ട്.