തദ്ദേശ തെരഞ്ഞെടുപ്പ്; എസ്എൻഡിപി, കെപിഎംഎസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി സീറ്റ് നല്‍കും

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (11:04 IST)
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കരുത്തു തെളിയിക്കാനായി സംസ്ഥാനത്തെ പ്രബല സമ്ഘടനയായ എസ്‌എന്‍ഡിപിയുടെ പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. പാര്‍ട്ടിക്ക സാധ്യത കുറഞ്ഞതും എന്നാല്‍ സമുദായ സഖ്യത്തിലൂടെ വിജയം നേടാന്‍ സാധിക്കുന്നതുമായ വാര്‍ഡുകളിലാണ് എസ്‌എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് ബിജെപി സീറ്റ് നല്‍കുക. കൂടാതെ മറ്റൊരു പ്രബല പിന്നോക്ക സമുദായ സംഘടനയായ കെപി‌എം‌എസുമായും ബിജെപി സഹകരിക്കും.

ബിജെപി കേന്ദ്രനേതൃത്വം മുൻകയ്യെടുത്ത് എസ്എൻഡിപിയുമായി നടത്തിയ ചർച്ചകൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാനനേതൃത്വം. കെപിഎംഎസ് നേതാക്കളും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കണ്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇരുവരെയും കൂടെ നിര്‍ത്തി വളരാനാണ് ബിജെപിയുടെ തീരുമാനം. ഇതാദ്യമായി സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കാനാണ് ബിജെപി തീരുമാനം.

എന്‍ഡി‌എ ആയിട്ടാണ് മത്സരിക്കുന്നതെങ്കിലും ബിജെപിയാകും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക. ഘടകകക്ഷികള്‍ക്ക് നാമമാത്രമായ സീറ്റുകള്‍ നല്‍കിയേക്കും. ജയസാധ്യതയുള്ള വാർഡുകൾ, ശ്രമിച്ചാൽ ജയിക്കാവുന്നവ, സാധ്യത കുറഞ്ഞവ എന്നിങ്ങനെ മൂന്നായി തദ്ദേശവാർഡുകളെ ബിജെപി തരംതിരിച്ചിട്ടുണ്ട്. പാർട്ടിക്കു സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ പാനൽ തയാറാക്കൽ ആരംഭിച്ചു. 17നു സംസ്ഥാന നേതൃയോഗം തെരഞ്ഞെടുപ്പിന്റെ മറ്റു കാര്യങ്ങൾ തീരുമാനിക്കും.

അതിനിടെ മറ്റ് പാര്‍ട്ടികളിലെ അസംതൃപ്തരേയും, പ്രാദേശിക നേതാക്കളേയും പാളയത്തിലെത്തിക്കാനുള്ള നീക്കവും ബിജെപി തുടങ്ങിക്കഴിഞ്ഞു. അണിയറ ചര്‍ച്ചകള്‍ ബിജെപി തുടങ്ങി