മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് അയച്ചെന്ന് കഴിഞ്ഞദിവസം ‘ഇക്കണോമി ടൈംസ്’ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയിൽ സർക്കാരിനും പങ്കുണ്ടെന്നും സർക്കാരിൽ അഴിമതി വ്യാപകമാണെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു കത്ത് താന്‍ അയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും ആഭ്യന്തരമന്ത്രിയുടെ ഓഫീസും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. താന്‍ കത്ത് അയയ്ക്കുന്നത് ഈ രീതിയില്‍ അല്ലെന്നായിരുന്നു കത്ത് നിഷേധിച്ചു കൊണ്ട് മന്ത്രി നല്കിയ വിശദീകരണം.