മോഹൻലാൽ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തുലൂടെയാണ് 2009ൽ ലീന അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഹസ്ബൻസ് ഇൻ ഗോവ. കോബ്ര, പ്രേതമുണ്ട് സൂക്ഷിക്കുക എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. തമിഴിൽ മദ്രാസ് കഫേ ബിരിയാണി എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
20 കോടിരൂപയുടെ തട്ടിപ്പ് കേസിൽ പ്രതിയായാണ് ലീന ആദ്യമായി വിവാദ നായികയാകുന്നത്. ബാങ്കിൽ നിന്നും വായ്പയെടുത്ത തട്ടിപ്പ് നടത്തിയ കേസിൽ ചെന്നൈയിലെ എഗ്‌മോറിൽ വച്ചും ലീന അറസ്റ്റിലവുകയായിരുന്നു. അന്ന് ബി എം ഡബ്ല്യു ഓടി, ലാൻഡ് ക്രൂസർ തുടങ്ങി 9 ആഡംബര കാറുകളാണ് താരത്തിൽനിന്നും പൊലീസ് പിടിച്ചെടുത്തത്.
പനമ്പള്ളി നഗറിൽ നടന്ന വെടിവെപ്പിന് പിന്നിൽ മുംബൈ അധോലോക നേതാവ് രവി പൂജാരയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് സൂചിപ്പിക്കുന്ന കടലാസ് ഉപേക്ഷിച്ചാണ് വെടിവെപ്പിന് ശേഷം അക്രമികൾ കടന്നത്. 20 കോടി ഭീഷണി സന്ദേശത്തിലൂടെ അക്രമികൾ താരത്തോട് ആവശ്യപ്പെട്ടതായി ലീന പൊലീസിൽ പരാതി നൽകിയതായാണ് സൂചന. അങ്ങനെയെങ്കിൽ അക്രമി സംഘവുമായി ലീനക്ക് എന്താണ് ബന്ധം എന്ന ചോദ്യവും ഉയരുകയാണ്.