മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മില്‍; ബി ജെ പി അക്കൌണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി

ശനി, 14 മെയ് 2016 (17:58 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് പ്രധാനമത്സരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, ബി ജെ പിയും യു ഡി എഫും തമ്മിലാണ് പ്രധാന മത്സരമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ നിലപാടാണ് മുഖ്യമന്ത്രി ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
 
വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്കെതിരായ കൈയേറ്റത്തെ അപലപിച്ച മുഖ്യമന്ത്രി, സി പി എമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് എതിരെയുള്ള വിധിയെഴുത്ത് ആയിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യു ഡി എഫ് സ്വന്തമാക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഷ വധക്കേസില്‍ അന്വേഷണം കാര്യമായി മുന്നോട്ടു പോയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക