നവകേരളയാത്ര തുടങ്ങാനിരിക്കെ പിണറായിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍; ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിസ്താരം തുടങ്ങണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

ബുധന്‍, 13 ജനുവരി 2016 (10:43 IST)
വിവാദമായ ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിസ്താരം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സി ബി ഐ കോടതി നടപടിക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്കിയത്.
 
രാജ്യത്തെ പ്രധാന അഴിമതിക്കേസാണ് ലാവ്‌ലിന്‍ എന്നും ഒരു വിദേശ കമ്പനിക്ക് ചട്ടവിരുദ്ധമായി കരാര്‍ നല്കുക വഴി  സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടം വരുത്തിയത് നിസാരസംഭവമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
 
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ ടി ആസിഫലിയാണ് സര്‍ക്കാരിനായി ഹര്‍ജി സമര്‍പ്പിക്കുന്നത്. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കീഴ്ക്കോടതി തെളിവുകള്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
 
അതേസമയം, വെള്ളിയാഴ്ച പിണറായി വിജയന്‍ നവകേരള യാത്ര തുടങ്ങാനിരിക്കെ സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കം തികച്ചും രാഷ്‌ട്രീയപരമാണെന്നാണ് സി പി എം നിലപാട്. 
 

വെബ്ദുനിയ വായിക്കുക