യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തോട് അനുബന്ധിച്ച് ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. പാങ്ങോട് ഉളിയന്‍കോട് നാലു സെന്‍റ് കോളനിയില്‍ സജിക്കെതിരെയാണു കേസ്.
കഴിഞ്ഞ പതിനൊന്നാം തീയതി വൈകിട്ട് മൂന്നു മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചായിരുന്നു ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തെ ചൊല്ലി സജി ഭാര്യ സരിതയെ (29) നിരന്തരം പീഡിപ്പിച്ചിരുന്നതായും അതില്‍ മനംനൊന്ത് സരിത ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ സരിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നാം ദിവസം ഇവര്‍ മരിക്കുകയാണുണ്ടായത്. എന്നാല്‍ അടുക്കളയില്‍ പാചകത്തിനിടെ ദേഹത്ത് തീപിടിച്ച് പൊള്ളലേറ്റു എന്നായിരുന്നു സജി മൊഴി നല്‍കിയിരുന്നത്.