വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ക്കുകയും നിലത്തുവിരിച്ച ഗ്രാനൈറ്റുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്തു. ഇതിന് ശേഷം തലശേരി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞ ശേഷം യുവതി സ്ഥലം വിട്ടു. ഭര്‍ത്താവ് തനിക്കും മക്കള്‍ക്കും ചെലവിന് തരുന്നില്ലെന്നു കാണിച്ചു യുവതി തലശേരി പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പൊലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിപ്പിക്കുകയും ചെലവിന് പണം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.
കോഴിക്കോട് താമസിക്കുന്ന യുവതി പണം വാങ്ങാന്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പ്രകോപിതയായ യുവതി വീട് തല്ലിപ്പൊളിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ക്ഷേത്രദര്‍ശത്തിന് പോയതായിരുന്നുവെന്നും തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നും കാണിച്ച് ഭര്‍തൃമാതാവ് പരാതി നല്‍കി.