കുവൈറ്റ് തീപിടുത്തം: പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 ജനുവരി 2025 (18:05 IST)
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ 30 മലയാളികളില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. 
 
കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് കുവൈറ്റിലെ മംഗഫയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍